വാഷിങ്ടണിൽ നിന്നുള്ള വാർത്ത: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെയും ട്രക്കുകളുടെയും ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ വഴിയാണ് ഈ പ്രഖ്യാപനം. അടുത്ത ആഴ്ച മുതൽ ഈ തീരുവ പ്രാബല്യത്തിൽ വരും. യൂഎസുമായുള്ള വ്യാപാര കരാർ ലംഘിച്ചതിനാലാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, യുഎസിലെ തന്നെ ഫാക്ടറികളിൽ നിർമിച്ച വാഹനങ്ങൾക്ക് ഈ തീരുവ ബാധകമല്ല.
കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാറിൽ ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായി നിശ്ചയിച്ചിരുന്നു.
Photo and News Source: Mathrubhumi








