ഡബ്ലിനിൽ നിന്നുള്ള വാർത്ത: അയർലൻഡിന്റെ മുന്‍ പ്രസിഡന്റായിരുന്ന മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് 14 വർഷത്തെ കാലയളവിനിടെ സ്വീകരിച്ച ശമ്പളവും അലവന്‍സുകളും ഉൾപ്പെടെ 2.6 മില്യണ്‍ യൂറോ രാജ്യത്തിന് തിരികെ നല്‍കിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം, രണ്ടാം ടേമിനായി ലഭിച്ച അലവന്‍സിൽ നിന്ന് ഉപയോഗിക്കാതിരുന്ന 3,84,467 യൂറോയും ഖജനാവിലേക്ക് അടച്ചു. ആദ്യ ടേമിന്റെ അവസാനത്തിലും 2,38,443 യൂറോ തിരികെ നൽകിയിരുന്നു. രണ്ട് ടേമുകളിലായി ആകെ 26,22,875 യൂറോ സംസ്ഥാനത്തിന് ലഭിച്ചു.

പ്രസിഡന്റിന്റെ അവസാന വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള 2025-എ ഇയർ ഇൻ റിവ്യൂ റിപ്പോർട്ടിന്റെ ഭാഗമായാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഇതു കൂടാതെ, രാജ്യത്തിന് 2 മില്യണ്‍ യൂറോ സമ്മാനമായി ഹിഗ്ഗിന്‍സ് നല്‍കിയിരുന്നു. പാര്‍ലമെന്ററി, മിനിസ്റ്റീരിയല്‍ പെൻഷന്‍ (13,10,491 യൂറോ) ഉൾപ്പെടെ, 14 വർഷത്തെ ശമ്പളമിനത്തില്‍ ലഭിച്ച 6,89,474 യൂറോയും ഇതിൽ ഉൾപ്പെടുന്നു. പ്രസിഡന്റ് ഭവനിലെ അധിക ചെലവുകളും 20,000 പേരെ സ്വീകരിക്കുന്നതിനും ഈ തുക ഉപയോഗിച്ചിരുന്നു. കോവിഡ് ബാധിത വർഷങ്ങളൊഴികെ ഓരോ വർഷവും രാഷ്ട്രപതി ഭവനം സന്ദർശിച്ചവരെ സ്വീകരിച്ചിരുന്നു.

Photo and News Source: Sathyam Online