ന്യൂഡല്‍ഹിയിൽ ആഗോള എണ്ണ വിപണിയില്‍ ഉയരുന്ന വിലകളുടെ സമ്മര്‍ദ്ദത്തില്‍, ഇന്ത്യയിലെയും പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലം ആഗോള എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ വില കൂടിയേക്കാം.
ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ട്. ഈയാഴ്ചയില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഏകദേശം നാല് വര്‍ഷത്തിനിടെയാണ് പെട്രോള്, ഡീസല് വിലകളുടെ ആദ്യത്തെ വര്‍ധന. എണ്ണ കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്താണ് തീരുമാനം.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും, എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.
Photo and News Source: Samakalika Malayalam










