നയ്പിഡോ: മ്യാൻമറിൽ പട്ടാളഭരണം പിടിച്ചെടുത്ത് നാലര വർഷമായി തടവിലായിരുന്ന ഓങ് സാൻ സ്യൂചിയെ ബുദ്ധപൂർണിമയോടനുബന്ധിച്ച് വീട്ടുതടങ്കലിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയിലാണ് ഭരണകൂടം ഈ വിവരം അറിയിച്ചത്. ആകെ ശിക്ഷയിൽ നിന്ന് ആറിൽ ഒന്ന് കുറച്ചു കൊണ്ട് ഏകദേശം 18 വർഷം ബാക്കി ശിക്ഷയാണ് അവർക്കു ബാക്കിയുള്ളത്.
2021 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതിനുശേഷം സ്യൂചിയെ പൊതുജനമധ്യത്തിൽ കാണാതെ പോയി. 2021 മെയ് 24-ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അവരുടെ ചിത്രം പുറംലോകം കാണുന്നത്. വീട്ടുതടങ്കലിലേക്കുള്ള മാറ്റം സ്വാതന്ത്ര്യമല്ലെന്ന് സ്യൂചിയുടെ ഇളയ മകൻ കിം ആരിസ് പ്രതികരിച്ചു. 'ജീവനോടെയുണ്ടെന്ന തെളിവ് നൽകണം. അങ്ങനെ ചെയ്താൽ മാത്രമേ അവരുമായി സംസാരിക്കാനും സ്വാതന്ത്ര്യത്തിനുള്ള നടപടികളിലേക്കു കടക്കാനും കഴിയൂ' എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
ബുദ്ധമത അവധി ദിനവുമായി ബന്ധപ്പെട്ട് തടവുകാർക്ക് മാപ്പ് നൽകുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സ്യൂചിയുടെ ശിക്ഷ കുറച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Photo and News Source: Sathyam Online









