കേരളത്തിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇടിമിന്നലോടൊപ്പം നേരിയ മഴയ്ക്കും 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഇടിമിന്നലുള്ള സമയത്ത് ജലാശയത്തിൽ പ്രവർത്തിക്കുന്നത് അപകടകരമാണ്. മീൻ പിടിക്കുകയോ കുളിക്കുകയോ ചെയ്താൽ മാരകമായ അപകടമുണ്ടാകാം. കാർമേഘങ്ങൾ കാണുമ്പോൾ തന്നെ മത്സ്യബന്ധനവും ബോട്ടിങും നിർത്തി ഉടനെ കരയിലേക്ക് മടങ്ങണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം.
ഇന്ന് മുതൽ 5 മെയ് വരെ സംസ്ഥാനത്ത് ഇടിമിന്നലോടൊപ്പം 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
Photo and News Source: Kairali News









