സുന്നികളുടെ ചരിത്രത്തിൽ സമാനരില്ലാത്ത നേതാവായിരുന്നു ഇ കെ ഹസന്‍ മുസ്ലിയാര്‍. ശിഷ്യന്മാരോട് കര്‍ക്കശമായ മുദരിസ് എന്നും, സ്നേഹവത്സനായ പിതാവുമായിരുന്നു അദ്ദേഹം. 1965-ൽ ഇരുമ്പുചോലയിൽ നിന്ന് ദര്‍സ് അവസാനിപ്പിച്ചപ്പോൾ കേരളം ക്ഷാമത്തിലായിരുന്നു. മഹല്ലുകാർ ആശ്രയിക്കാതെ, പുത്തൂപാടത്തെ പുരയിടം 2,000 രൂപക്ക് വിറ്റ് ഐക്കരപ്പടിയില്‍ വാടകക്കെട്ടിടമെടുത്ത് ദര്‍സ് നടത്തി. ഹസന്‍ മുസ്ലിയാര്‍ പ്രിന്‍സിപ്പലായിരുന്ന കാലം ജന്നത്തിന്റെ സുവര്‍ണയുഗമായിരുന്നു. വിവിധ വിജ്ഞാനശാഖകളിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം പഠനകാലത്തുതന്നെ പ്രസംഗകൻ,
ചിന്തകൻ, സംഘാടകൻ എന്ന നിലകളിൽ ശോഭിച്ചു. 1958-ൽ സുബുലുസ്സലാം മാസികയിൽ എഴുതിത്തുടങ്ങിയ അദ്ദേഹം സുന്നി ടൈംസിലും സുന്നിവോയ്സിലും ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്തു. സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറയാനായി ‘അല്‍ജലാല്‍’ എന്ന മാസികയും പുറത്തിറക്കി. തഹ്ദീദുല്‍ ഇഖ്്വാന്‍ മിന്‍ തര്‍ജുമത്തില്‍ ഖുര്‍ആന്‍, പഞ്ചലക്ഷ്യങ്ങൾ, ആദാബുല്‍ ജമാഅ:, വ്യാജദൂതൻ തുടങ്ങിയ രചനകളും നടത്തി. 1968 നവംബർ ഏഴിന് എസ് വൈ എസ് സംസ്ഥാന വൈസ്
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ സാരഥ്യം വഹിച്ച അദ്ദേഹത്തിന്റെ നേതൃത്വം സ്മരണീയമാണ്. Photo and News Source: Siraj Live


