മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് പാത പൊതുജനങ്ങൾക്കായി തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം നിർവഹിച്ചു. 6,695 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ പദ്ധതി, യാത്രാ ദൂരത്തിൽ 6 കിലോമീറ്റർ കുറവുണ്ടാക്കും.
യാത്രാസമയവും 20 മുതൽ 30 മിനിറ്റ് വരെ ലാഭിക്കാൻ സാധിക്കും. ഖണ്ഡാല ഘട്ട് സെക്ഷൻ ഒഴിവാക്കി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരം ലഭിക്കും. എക്സ്പ്രസ് വേയിലെ 70% ട്രാഫിക്ക് പുതിയ റൂട്ടിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
ഇന്ധന ഉപഭോഗം കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഈ പാത സഹായിക്കും. പദ്ധതിയുടെ പ്രധാന ആകർഷണം 8.92 കിലോമീറ്റർ ദൈർഘ്യമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ട തുരങ്കങ്ങളാണ്. 23.75 മീറ്റർ വീതിയുള്ള ഈ തുരങ്കങ്ങൾ ലോകത്തിലെ വീതിയേറിയവയുമാണ്. എട്ട് വരി പാതയോടൊപ്പം ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉണ്ട്.
Photo and News Source: Kvartha










