ഏപ്രിൽ മാസത്തില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. വ്യവസായ-ഗവണ്‍മെന്റ് വൃത്തങ്ങള്‍ പ്രകാരം, ബാങ്കുകള്‍ക്ക് മേല്‍ സർക്കാര്‍ ഏർപ്പെടുത്തിയ അപ്രതീക്ഷിത നികുതി ഡിമാന്റാണ് ഇതിന്റെ പ്രധാന കാരണം.
ഈ മാസം രാജ്യത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വര്‍ണം 15 മെട്രിക് ടണ്‍ മാത്രമാണ്. രാജ്യത്തേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന്റെ ഭൂരിഭാഗവും ബാങ്കുകളാണ്.
2017-ൽ IGST നടപ്പിലാക്കിയപ്പോള്‍ ബാങ്കുകളെ 3 ശതമാനം നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബാങ്കുകള്‍ക്ക് ഈ നികുതി ബാധകമായതിനാല്‍ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നു.
ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാന്‍ സർക്കാര്‍ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കസ്റ്റമ്സില്‍ കെട്ടിക്കിടക്കുന്ന സ്വര്‍ണം നികുതി സംബന്ധിച്ച അവ്യക്തതയെത്തുടര്‍ന്ന് ബാങ്കുകളൊന്നും ക്ലിയര്‍ ചെയ്യുന്നില്ല. ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയൻ എക്സ്ചേഞ്ച് വഴി ചെറിയ അളവ് സ്വര്‍ണം മാത്രമാണ് ഇറങ്ങിയത്.
Photo and News Source: Dhanam










