കോഴിക്കോട് മുക്കത്ത് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി സംഭവം നടന്നു.
ഹാരിസ് മൂത്രമൊഴിക്കാൻ എഴുന്നേറ്റ സമയത്ത് ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കണ്ടു. മകനാണെന്ന് കരുതി വിളിച്ചപ്പോള് അടുക്കള ഭാഗത്തേക്ക് ഓടി. അടുക്കള വാതിൽ പൂട്ടിയിരുന്നതിനാല് മോഷ്ടാവിന് അകത്തു കയറാന് സാധിച്ചില്ല.
പിന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ 'ഛോഡ്‌ദോ' എന്ന് പറഞ്ഞ് ഇയാള് കുതറി മാറാന് ശ്രമിച്ചു. തുടര് കൈവിരലില് കടിച്ചതായും ഹാരിസ് പറഞ്ഞു. കടിയേറ്റ് കൈക്ക് ആഴത്തില് മുറിവേറ്റു.
വേദന കൊണ്ട് പിടി വിട്ട ഉടനെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സമീപ വീട്ടുകാരുടെ ബഹളം കേട്ടെങ്കിലും അപ്പോഴേക്കും രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാനത്തിലുള്ളയാളാണെന്ന് ഹാരിസ് സംശയം പ്രകടിപ്പിച്ചു.
Photo and News Source: Kerala Online News










