കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ കിണറ്റിൽ വീണ അസം സ്വദേശി അഗസ്റ്റിൻ ബിർള (26) രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8:00 മണിയോടെ കിണറ്റിൽ നിന്നും വെള്ളം കോരാനെത്തിയ വീട്ടുകാർ, ഗ്രില്ല് മാറിക്കിടക്കുന്നതും ശബ്ദം കേട്ടതോടെ അഗ്നിരക്ഷാസേനയെ വിളിച്ചു. 22 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും 45 മിനിറ്റിനുള്ളിൽ ഇയാളെ പുറത്തെടുത്തു. കുളിമുറിയിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണതാകാം എന്നാണ് പോലീസിന്റെ നിഗമനം.
പരിസരത്തെ വീടുകളിൽ മോഷണശ്രമം നടത്തിയിരുന്നോ എന്ന് അന്വേഷണം തുടരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും, പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ 10-ലധികം അഗ്നിരക്ഷാസേനാംഗങ്ങൾ പങ്കാളികളായി.
Photo and News Source: Mathrubhumi









