മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് 13 വർഷങ്ങൾക്കുശേഷം പുറത്തിറങ്ങുന്ന ‘പേട്രിയറ്റ്’ ഇന്ന് തിയേറ്ററുകളിൽ തീയാകുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം, മലയാളസിനിമയിലെ ഒരു വലിയ റിലീസാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും അണിനിരക്കുന്നു.
‘പേട്രിയറ്റ്’-ന്റെ ടിക്കറ്റുകൾ അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ വിറ്റുപോയി. ആഗോള പ്രീ-സെയിൽസ് ബുക്കിങ്ങ് 6 കോടി രൂപയോളം നേടിയ ഈ ചിത്രം, ബുക്ക് മൈ ഷോയുടെ ട്രെൻഡിങ് ലിസ്റ്റിലും ഒന്നാമതെത്തി. മമ്മൂട്ടി ഡോ. ഡാനിയൽ ജെയിംസായും, മോഹൻലാൽ കേണൽ റഹീം നായിക്കായും വേഷമിടുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം ആരാധകർക്കു ലഭിക്കുന്നു. ചിത്രത്തിന്റെ റിലീസ് തിയേറ്ററുകളിൽ ആവേശവും പ്രതീക്ഷയും ഉയർത്തുന്നു.
Photo and News Source: Kairali News










