ഡ്രൈ ഫ്രൂട്ട്സ് ഹെൽത്തി സ്നാക്കായി കരുതപ്പെടുന്നു. കൊണ്ടുനടക്കാനും ഉടനടി ഊർജം നൽകാനും കഴിയുന്നതിനാലാണ് ഇത്. എന്നാൽ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും, ശരീരഭാരം കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഡ്രൈ ഫ്രൂട്ട്സിലെ കലോറി, പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ എന്നിവ സമൃദ്ധമാണ്. എന്നാൽ 20-30 ഗ്രാം വരെ മാത്രം ദിവസേന കഴിക്കുന്നതാണ് ഉചിതം. അമിതമായാൽ ഗ്യാസ്ട്രിക് പ്രശ്നങ്ങളും, വയറിളക്കവും ഉണ്ടാകാം.

വിവിധ ഡ്രൈ ഫ്രൂട്ടുകൾ മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. അമിതമായ കഴിക്കൽ ശരീരത്തിന് ഹാനികരമാകും. വിദഗ്ധർ മിതമായ ഉപയോഗം ശുപാർശ ചെയ്യുന്നു.

Photo and News Source: Kairali News