കുട്ടികൾ മുതൽ മുതിർന്നവരും ഇഷ്ടപ്പെടുന്ന ഒരു മധുര വിഭവമാണ് കസ്റ്റാർഡ് ഫലൂദ. ഇതിന്റെ നിർമ്മാണത്തിന് ആദ്യം ½ ലിറ്റർ പാലിൽ നിന്ന് അല്പം പാൽ മാറ്റി വെച്ച് ബാക്കി പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക.

തിളച്ച പാലിലേക്ക് മാറ്റി വെച്ച പാലും കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ടയില്ലാതെ കലർത്തി വീണ്ടും ചേർക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് തണുപ്പിക്കുക. സേവിയ വെള്ളത്തിൽ വേവിച്ച് തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക.

കസ്കസ് 10 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ഗ്ലാസിൽ ആദ്യം കസ്കസ്, പിന്നെ സേവിയ, പഴക്കഷ്ണങ്ങൾ എന്ന ക്രമത്തിൽ അടുക്കുക. മുകളിൽ തയ്യാറാക്കിയ കസ്റ്റാർഡ് ഒഴിക്കുക. ഐസ്ക്രീം, നട്സ് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Photo and News Source: Kerala Online News