നെയ്യാറ്റിൻകര സ്വദേശിയായ ഒരു വ്യക്തിയെ പേവിഷബാധയെ സംശയിച്ച് 108 ആംബുലൻസിൽ കൊണ്ടുപോകവേ അയാൾ ആക്രമാസക്തനായി മാറി. ആംബുലൻസിലെ ഉപകരണങ്ങൾ തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത അദ്ദേഹം, ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ചില്ലുകൾ തകർത്ത് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് സമീപത്തുനിന്നും മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ചെങ്കൽവട്ടവിളയിൽ നിന്നാണ് ആദ്യം 108-ലേക്ക് അത്യാഹിത സന്ദേശം എത്തിയത്. വെള്ളം കണ്ടാൽ പേടിക്കുന്നതും പേവിഷബാധയെ സംശയിക്കുന്നതുമായിരുന്നു വിവരം.
ആംബുലൻസ് യാത്ര തുടങ്ങിയതോടെ രോഗി കൂടുതൽ അക്രമാസക്തനായി. ആംബുലൻസ് നിറുത്തി പോലീസ് സഹായം ആവശ്യപ്പെട്ടു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. രോഗിയുടെ അക്രമാസക്തമായ പ്രവർത്തനങ്ങൾ ജീവനക്കാരെ അമ്പരപ്പിച്ചു. മരണം സംഭവിച്ചതോടെ കാരണങ്ങൾ അന്വേഷണത്തിലാണ്.
Photo and News Source: Kairali News










