ഇരിട്ടി സ്വദേശി മുഹമ്മദ് തസ്ലീം ബൈക്കിൽ യാത്രചെയ്യവെ പെരിങ്ങത്തൂരിലേക്കുള്ള റോഡിലെ പോസ്റ്റിൽ ഇടിച്ച് അപകടം സംഭവിച്ചു. നരയമ്പാറയിലായിരുന്നു സംഭവം. വൈദ്യുതി തൂണിൽ ഇടിച്ച് ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീണു. ബൈക്കിന്റെ അടിയില്‍ കുടുങ്ങിയ തസ്ലീമിന് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചില്ല. പൊള്ളലേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്തെങ്കിലും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 കാരനായ തസ്ലീം ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു.
അപകടം നടന്ന റോഡിൽ അടുത്തിടെ പോസ്റ്റുമായി ബന്ധപ്പെട്ട് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Photo and News Source: Kerala Online News









