ചാവക്കാട്: അനധികൃത മീൻപിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം പിഴയിനത്തിലും മീൻ ലേലത്തിലൂടെയും 4.22 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 3.55 കോടി രൂപ പിഴയിനത്തിലും 67.56 ലക്ഷം രൂപ മീൻലേലത്തിലുമായി.
തൃശ്ശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 1.17 കോടി രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്. എറണാകുളം രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോട് 106 നിയമലംഘന കേസുകളുമായി മുന്നിൽ.
ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യു സംഘം 5515 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു. ഇതിൽ 1260 പേരെ തൃശ്ശൂരിൽ നിന്നാണ് രക്ഷിച്ചത്. അനധികൃത മീൻപിടിത്തം കണ്ടെത്തിയാൽ യാനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതോടൊപ്പം മീനുകളും ലേലം ചെയ്യുന്നു. ഫിഷറീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുക ലഭിക്കാൻ കാരണം.
Photo and News Source: Mathrubhumi









