എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ചെയർമാനായി നിയമിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് ഈ നിയമനം പ്രഖ്യാപിച്ചത്. 2026-27 വരെയുള്ള കാലാവധിക്കാണ് അദ്ദേഹത്തിന് ഈ ചുമതല ലഭിച്ചത്.
15 ലോക്സഭാ എംപിമാരും 7 രാജ്യസഭാ എംപിമാരും അടങ്ങുന്ന 22 അംഗങ്ങളുള്ള കമ്മിറ്റിയിലാണ് വേണുഗോപാലിന്റെ നേതൃത്വം. മുൻപും അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. പിഎസി ചെയർമാനാകുന്ന നാലാമത്തെ മലയാളിയാണ് അദ്ദേഹം. കേരളത്തിൽ നിന്ന് മുൻപ് ജോൺ മത്തായി, സി എം സ്റ്റീഫൻ, കെ വി തോമസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്.
1967 മുതലേ പ്രതിപക്ഷത്തിനാണ് പിഎസി ചെയർമാൻ സ്ഥാനം നൽകപ്പെടുന്നത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരികയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്ന സമയത്താണ് അദ്ദേഹത്തിന് വീണ്ടും ഈ ചുമതല ലഭിച്ചത് ശ്രദ്ധേയമാണ്.
Photo and News Source: Kerala Online News










