കൊൽക്കത്ത | നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പശ്ചിമ ബംഗാളിൽ നാടകീയ സംഭവങ്ങൾ. സ്ട്രോങ് റൂമിലെ ബാലറ്റ് ബോക്സുകൾ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് തൃണമൂല്‍ കോൺഗ്രസ്. വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയെന്നും ടിഎംസി ആരോപിക്കുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടപ്പെട്ടു.

നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ മമത ബാനർജിയും നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, മമതയുടെ മണ്ഡലത്തിൽ തൃണമൂല്‍ കോൺഗ്രസ് വാഹനം തടഞ്ഞു ബിജെപി പ്രതിഷേധിച്ചു. മമതയുടെ വാഹനത്തിൽ എന്തോ കടത്തുന്നുണ്ടെന്ന ആരോപണമായിരുന്നു പ്രതിഷേധത്തിന് കാരണം.

ഭവനിപ്പൂരിലെ കൗണ്ടിംഗ് സെന്ററിൽ മമത എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ബിജെപി രംഗത്തെത്തി. കക്ഷികളുടെ സാന്നിധ്യമില്ലാതെ സ്ട്രോങ് റൂമിലെ ബാലറ്റ് ബോക്സുകൾ തുറന്നെന്നാണ് ടിഎംസി ആരോപിക്കുന്നത്. സംഭവത്തെത്തുടർന്ന് കേന്ദ്രസേന വിന്യസിച്ചു. സേനയും ടിഎംസി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

എക്സിറ്റ് പോളിൽ ബിജെപിക്കനുകൂല പ്രവചനങ്ങൾ വന്നതിനെത്തുടർന്ന് മമത ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.

Photo and News Source: Siraj Live