കോട്ടയം: കേരളത്തിലെ ആശുപത്രിവാസനിരക്ക് ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടിയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. നാഷണൽ സാംപിൾ സർവേ (ഹെൽത്ത്) പ്രകാരം, രാജ്യത്ത് 1000 പേരിൽ 29 പേർ മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് 1000-ൽ 92 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് കൂടുതൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 60 വയസ്സിനുമേലുള്ളവരിൽ കേരളത്തിന്റെ നിരക്ക് 1000-ൽ 186 ആണ്.

ദേശീയ ശരാശരിയായ 81-ന്റെ ഇരട്ടിയും കൂടുതൽ. 45-59 പ്രായക്കാർക്കിടയിൽ 1000-ൽ 103 ആണ് കേരളത്തിന്റെ നിരക്ക്. ദേശീയ ശരാശരി 42 മാത്രം. കുട്ടികളിൽ 128 നിരക്കാണ് കേരളത്തിനുള്ളത്. ദേശീയ ശരാശരി 34 മാത്രം.

Photo and News Source: Mathrubhumi