ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയോടെ നടന്ന കൂട്ടിയിടിയിൽ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക്, അകാശ എയർ വിമാനത്തിന്റെ സ്റ്റെബിലൈസറിൽ തട്ടി. ടാക്സി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സ്പൈസ് ജെറ്റിന്റെ വിംഗ്ലെറ്റും അകാശ എയറിന്റെ സ്റ്റെബിലൈസറും തകരുകയുണ്ടായി. ഗ്രൗണ്ടിലിറക്കിയ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. അപകടം നടന്ന സമയത്ത് അകാശ എയർ വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു. സംഭവത്തെത്തുടർന്ന് എടിസിയിലെ ഉദ്യോഗസ്ഥനെയും പൈലറ്റുമാരെയും ജോലിയിൽ നിന്ന് പിരിച്ചുവെച്ച് അന്വേഷണം ആരംഭിച്ചു.
പരുക്കേൽക്കാതെ സുരക്ഷിതരായി യാത്രക്കാരെ പുറത്തിറക്കി. വിമാനത്താവള ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളുന്നു.
Photo and News Source: Kairali News



