മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ വിഷു ഉത്സവം ശനിയാഴ്ച സമാപിക്കും. അഞ്ചുദിവസത്തെ പരിപാടികളിൽ ആയിരങ്ങളാണ് വിഷുക്കണി ദർശിക്കാൻ എത്തിയത്. വ്യാഴാഴ്ച നടന്ന ദീപോത്സവം, ഉത്സവബലി, നടു ദീപോത്സവം, സേവാ ചുറ്റ് എന്നിവ വിശേഷമായിരുന്നു.
ക്ഷേത്രത്തിൽ കാസർകോട് ഭജൻസ്, സുള്ള്യ പദവ് ലക്ഷ്മി വനിതാ ഭജനമണ്ഡലം, കടബ മഹിളാ വേദി എന്നിവരുടെ ഭജന സങ്കീർത്തനം അരങ്ങേറി. പുത്തൂർമി ഹിർഭട്ടിന്റെ വയലിൻ വായനയും, സംഗീതാർച്ചനയും ശ്രദ്ധേയമായി. ശനിയാഴ്ച പ്രത്യേക പൂജകൾക്കുശേഷം ദേവന്റെ അവഭൃതസ്നാനം നടക്കും. തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു.
Photo and News Source: Mathrubhumi



