നോയിഡയിലെ അക്രമ സംഭവങ്ങൾ രാജ്യത്തിന്റെ വ്യവസായ മേഖലയെ തകർക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഏപ്രിൽ 13-ന് നടന്ന സംഭവത്തിനുശേഷം സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് പാകിസ്താനിലെ അക്കൗണ്ടുകളിൽ നിന്നുമാണ്. കഴിഞ്ഞ മൂന്ന് മാസമായി V.P.N ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ ശൃംഖല, വ്യവസായ മേഖലയിൽ അശാന്തി സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്.

വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ക്യു.ആർ കോഡുകളിലൂടെയും അക്രമത്തിന് നിർദ്ദേശങ്ങൾ കൈമാറിയിരുന്നു. രൂപേഷ് റായിയും മനീഷ ചൗഹാനും പോലീസ് പിടികൂടി. ആദിത്യ ആനന്ദിനെ തിരയുന്നുണ്ട്. ഇവർ മുൻപ് വിവിധ ഭാഗങ്ങളിൽ സമാന സംഘർഷങ്ങൾ സൃഷ്ടിച്ചവരാണ്. പിടിയിലായവരിൽ ഭൂരിഭാഗവും തൊഴിലാളികളല്ലെന്നത് സമരം പുറത്തുനിന്നുള്ളവർ ഹൈജാക്ക് ചെയ്തതിന്റെ തെളിവാണ്.

ദേശീയ സുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സമാധാനപരമായ ചർച്ചകൾ നടക്കുമ്പോൾ പോലും തൊഴിലാളികളെ അക്രമാസക്തരാക്കാൻ ശ്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 62 പേരെ പോലീസ് പിടികൂടി. പോലീസിനെ ആക്രമിച്ചവർക്കും പൊതുമുതൽ നശിപ്പിച്ചവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരും. നോയിഡയിലെ വ്യവസായ മേഖലയിലെ സമാധാനം ഉറപ്പാക്കാൻ പോലീസ് ശ്രദ്ധിക്കുന്നു.

Photo and News Source: Janam TV