വാഷിങ്ടണിൽ നിന്നുമുള്ള വാർത്ത. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇറാൻ തങ്ങളുടെ സമ്പുഷ്ട യുറേനിയം കൈമാറാൻ സമ്മതിച്ചതായി ട്രംപ് വെളിപ്പെടുത്തി. 'അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്' എന്നാണ് ട്രംപ് പറഞ്ഞത്.
ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക, ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക, സൗജന്യമായി എണ്ണ നൽകുക തുടങ്ങിയ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിടുമെന്നും, താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
കരാർ നടപ്പായില്ലെങ്കിൽ യുദ്ധം തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളിൽ തന്നെ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Photo and News Source: Samakalika Malayalam



