വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളിൽ 26 വീടുകൾ ദുരന്തബാധിതർക്ക് കൈമാറി. ഇതിൽ 19 വീടുകൾ കഴിഞ്ഞ ദിവസം തന്നെ കൈമാറിയതാണ്. ബാക്കിയുള്ള 7 വീടുകൾ അന്തിമ പരിശോധനയ്ക്കുശേഷം ഗുണഭോക്താക്കൾക്ക് ലഭിച്ചു. ആദ്യഘട്ടത്തിലെ മുഴുവൻ 178 വീടുകളും നിർമ്മാണ ചുമതലയുള്ള ഊരാളുങ്കലിനും, നടത്തിപ്പ് ചുമതലയുള്ള കിഫ് കോണിനും അന്തിമ ഗുണനിലവാര പരിശോധനയ്ക്കായി കൈമാറി. രണ്ടാംഘട്ട പരിശോധനയിൽ 56 വീടുകൾ പൂർത്തിയായി. വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി തുടർന്നും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

Photo and News Source: 24 News