ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന 'അങ്കം അട്ടഹാസം' എന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ മെയ് 8-ന് തിയേറ്ററുകളിലെത്തുന്നു. സുജിത്ത് എസ് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൾ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവരോടൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായകനും നിർമ്മാതാവുമായ അനിൽകുമാർ ജി.യും സംവിധായകൻ സുജിത്ത് എസ്. നായരും ചേർന്നാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി.യും സാമുവൽ മത്തായി (യുഎസ്എ) യും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശിവൻ എസ്. സംഗീതവും, എഡിറ്റിംഗ് പ്രദീപ് ശങ്കറും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ഹരിവെഞ്ഞാറമൂട്, ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ആക്ഷൻ സീക്വൻസുകൾ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. വയലൻസിന്റെ അതിപ്രസരം കാരണം സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു.
Photo and News Source: Janmabhumi









