ടെക്സസിൽ കോടതി ഉദ്യോഗസ്ഥയായ മീനു ബത്രയെ ഐസ് ഏജൻ്റുമാർ അറസ്റ്റ് ചെയ്തു. നാല് കുട്ടികളുടെ ഏക ആശ്രയമായ 53 വയസുള്ള ബത്രയെ രാജ്യത്തു അനധികൃതമായി കഴിയുന്നുവെന്നാരോപിച്ചു. യൂണിഫോമോ ബാഡ്ജോ ഇല്ലാത്തവരാണ് അവരെ അറസ്റ്റ് ചെയ്തത്.

മാർച്ച് 17-ന് മിൽവോക്കിയിലെ ഹാർലിംഗ്ടൺ എയർപോർട്ടിൽ വച്ചായിരുന്നു അറസ്റ്റ്. കോടതിയിൽ മോചനത്തിനായി നൽകിയ അപേക്ഷയിൽ, അറസ്റ്റ് ചെയ്തവർക്ക് യൂണിഫോമോ ബാഡ്ജോ ഉണ്ടായിരുന്നില്ലെന്ന് ബത്ര വാദിച്ചു. നാടുകടത്തൽ ഉത്തരവ് വർഷങ്ങൾക്കു മുൻപേ മരവിപ്പിച്ചതാണെന്നും അവർ പറഞ്ഞു.

ന്യൂ ജേഴ്സി ഇമിഗ്രേഷൻ കോടതിയുടെ 'വിത്ത്ഹോൾഡിങ് ഓഫ് റിമൂവ്വൽ' ഉത്തരവ് നിലവിലുണ്ടെന്നും തിരിച്ചയച്ചാൽ അപകടം നേരിടുമെന്നും ബത്ര വാദിച്ചു. എൽ വാലി തടവറയിലാണ് ബത്രയെ അടച്ചിരിക്കുന്നത്. ഡിസംബറിലെ ശസ്ത്രക്രിയയ്ക്കുശേഷം മരുന്നുകൾ ലഭ്യമല്ലെന്നും അവർ കോടതിയെ അറിയിച്ചു.

Photo and News Source: Sathyam Online