ഡബ്ലിനിൽ വൈകീട്ട് പത്തുമണിയോടെ പാൽ വാങ്ങാനിറങ്ങിയ മലയാളി നഴ്‌സിനെ കൗമാരക്കാരുടെ സംഘം വർഗീയ ആക്രമണത്തിന് ഇരയാക്കി. 'ഗോ ബാക്ക് ഇന്ത്യ' എന്നു മുഴക്കി ആക്രമിച്ച അവർ യുവാവിന്റെ വയറിൽ കത്തി കുത്തി. റോഡിൽ വീണ യുവാവ് വാഹനം തടഞ്ഞു നിർത്തി ആശുപത്രിയിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. വയറിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇനിയും വിശദാംശങ്ങൾ ലഭ്യമല്ല.
അയർലൻഡിൽ വിദേശികൾക്കെതിരെയുള്ള വികാരം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ മദ്യവും മയക്കുമരുന്നുമായി നിരത്തുകളിൽ അലഞ്ഞുതിരിയുന്ന കൗമാരക്കാരിൽ നിന്നും ഒഴിവാകാൻ ജനങ്ങൾക്ക് നിർദ്ദേശം. ഒറ്റയ്ക്കു പുറത്തിറങ്ങുന്ന വിദേശികൾക്ക് അപകടസാധ്യത കൂടുതലാണെന്ന് പ്രാദേശികർ മുന്നറിയിപ്പ് നൽകുന്നു.
Photo and News Source: Newsthen



