മലയാള സിനിമയിലെ ഒൻപത് സംഘടനകളുടെ യോഗത്തിലാണ് പരാതി പരിഹാര സംവിധാനത്തെ സംബന്ധിച്ച പ്രധാന തീരുമാനമെടുത്തത്. മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസി) രൂപീകരിക്കുമെന്ന് ഫിലിം ചേംബർ ഭാരവാഹികൾ പ്രഖ്യാപിച്ചു.
സെറ്റിലെ കാര്യങ്ങൾ ഉൾപ്പെടുത്തി മിനുട്ടുകൾ തയ്യാറാക്കി, മോണിറ്ററി കമ്മിറ്റിയെ അറിയിക്കാനുള്ള നടപടിയും കൈക്കൊള്ളും. ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമയ്ക്ക് സെൻസറിങ്ങിനുള്ള അനുമതി ലഭിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രൊഡ്യൂസർ, ഡയറക്ടർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരെ ഒഴിവാക്കിയാണ് ഐസി രൂപീകരിക്കുക. സിനിമാ സെറ്റുകളിൽ പരിശോധനകൾ കർശനമാക്കിയെന്നും ഭാരവാഹികൾ അറിയിച്ചു. 2013-ലെ ലൈംഗികാതിക്രമ നിയമപ്രകാരം രൂപീകരിക്കുന്ന ഈ കമ്മിറ്റി, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനാണ്.
Photo and News Source: Kairali News










