കാലിലെ നഖങ്ങളുടെ സംരക്ഷണത്തിൽ അവഗണിക്കപ്പെടുന്ന ഒന്നാണ് കുഴിനഖം. നഖത്തിന്റെ അഗ്രം ചർമത്തിലേക്ക് താഴ്ന്നിറങ്ങി വളരുന്ന അവസ്ഥയാണ് ഇത്. നിറവ്യത്യാസവും വേദനയുമാണ് ആദ്യ ലക്ഷണങ്ങൾ. ഇറുകിയ ഷൂസും ശരിയായ പാദസംരക്ഷണക്കുറവും ഇതിനു കാരണമാകുന്നു.
നഖങ്ങൾ വൃത്തിയായി കഴുകി സംരക്ഷിക്കേണ്ടതുണ്ട്. മാസത്തിൽ രണ്ട് തവണ പെഡിക്യൂർ ചെയ്യുന്നതും നല്ലത്. കുഴിനഖം ഗുരുതരമായാൽ അണുബാധയും പഴുപ്പും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ വൈദ്യസഹായം തേടേണ്ടത് നിർബന്ധമാണ്. ചെറിയ ശസ്ത്രക്രിയയിലൂടെ നഖം നീക്കം ചെയ്യാൻ സാധിക്കും.
നഖങ്ങളുടെ ഇരുവശങ്ങളും ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴിനഖം തടയാം. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കാം. ചെറുനാരങ്ങയുടെ അഗ്രത്തിൽ വിരലുകൾ ഇറക്കി വച്ചാൽ വേദന കുറയും. മാസത്തിൽ ഒരിക്കൽ നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് സംരക്ഷണത്തിന് നല്ലതാണ്.
Photo and News Source: Samakalika Malayalam









