റാഞ്ചിയിൽ നടന്ന അതിക്രമം പൊലീസിനെ ഞെട്ടിച്ചു. ആശ്രിതനിയമനത്തിലൂടെയുള്ള ജോലി ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തിയെന്ന് 17 കാരിയായ മകൾ ഉൾപ്പെടെ നാലുപേർ കുറ്റം ചുമത്തപ്പെട്ടു. നഹീദ പർവീണ് എന്ന സ്ത്രീയായിരുന്നു കൊല്ലപ്പെട്ടത്. മണിതോല സ്വദേശിയായ നഹീദയുടെ ഭർത്താവ് നാലുവർഷം മുൻപ് മരണപ്പെട്ടു. തുടർന്ന് 45 ലക്ഷം രൂപ സർക്കാർ നല്കിയിരുന്നു. ഇതിന്റെ ഏക നോമിനി മകളായിരുന്നു.
പെൺകുട്ടി പതിവായി അക്കൗണ്ടിൽ നിന്ന് പണം എടുത്ത് കാമുകനായ അർബാസിന് നൽകിയിരുന്നു. ഇത് കണ്ടെത്തിയ നഹീദ പണം എടുക്കുന്നത് വിലക്കി. തുടർന്ന് മകളും കാമുകനും അമ്മയെ കൊല്ലാൻ തീരുമാനിച്ചു. ഏപ്രിൽ 24 രാത്രി ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഉറക്കത്തിലായിരുന്ന നഹീദയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ചെറുത്തുനില്ക്കുന്നതിനിടെ നഹീദയ്ക്ക് കഴുത്തിന് ഗുരുതരമായി മുറിവേറ്റു. രക്തം വാർന്നാണ് അവർ മരിച്ചത്.
ഭർത്താവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയതോടെ കൊലപാതകം വെളിച്ചത്തുവന്നു. പെൺകുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കേസ് അന്വേഷണത്തിലാണ്.
Photo and News Source: Kerala Online News









