തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക്, മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റെക്കോഡ് വരുമാനവും ലാഭവും നേടി. 443 കോടി രൂപ വരുമാനവും 43 കോടി രൂപ ലാഭവും രേഖപ്പെടുത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണ്. പലിശയും പലിശ ഇതര വരുമാനത്തിലും വളർച്ചയുണ്ടായി. മൊത്തം ബിസിനസ് 19.68% വളര്‍ച്ചയോടെ 33,772 കോടി രൂപയായി.

ബാങ്കിന്റെ നിക്ഷേപം 16.42% വളര്‍ച്ചയോടെ 18,643 കോടി രൂപയായി. സ്വര്‍ണവായ്പ 71.41% വളര്‍ച്ചയിൽ 15,129 കോടി രൂപയായി ഉയര്‍ന്നു. വരുമാനത്തോടൊപ്പം ചെലവുകളും നിയന്ത്രിക്കാന്‍ സാധിച്ചു. മുന്‍വര്‍ഷം 351 കോടി രൂപയായിരുന്നു വരുമാനം. 2025 സാമ്പത്തികവര്‍ഷം 1,071 കോടി രൂപയിൽ നിന്ന് 1,601 കോടി രൂപയായി വരുമാനം ഉയര്‍ന്നു. ലാഭം 103 കോടി രൂപയായിരുന്നു.

എന്നാല്‍, മികച്ച പാദഫലങ്ങളുണ്ടായിരുന്നിട്ടും ഓഹരിവിലയില്‍ കാര്യമായ പ്രതിഫലനം ഉണ്ടായില്ല. ക്രൂഡ്ഓയില്‍ വിലയിലുണ്ടായ ഉയർച്ച ബാങ്കിന്റെ ഓഹരികളിലും തളര്‍ച്ച പ്രകടമാക്കി. ഇന്ന് രാവിലെ ഓഹരിവില 2% താഴ്ന്നു.

Photo and News Source: Dhanam