കോഴിക്കോടിൽ നടന്ന സംഭവം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ്സിലെ തർക്കം മൂർച്ചയിലായപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യമായി പിന്തുണച്ചു മുസ്ലിം ലീഗ്.
എക്സിറ്റ് പോളുകളിൽ സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം സതീശന് അനുകൂലമായാണ് തോന്നുന്നത്. യു.ഡി.എഫ്. ജനവികാരം പരിഗണിച്ച് തീരുമാനമെടുക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനാണ്. ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനമെടുക്കുക. എക്സിറ്റ് പോളിന്റെ ഫലം വലിയ ആത്മവിശ്വാസം നൽകുന്നു. യു.ഡി.എഫ്. വിജയം പ്രഖ്യാപിക്കുന്ന എജൻസികളിൽ ഒന്നല്ല ലീഗ്. എല്ലാവരും യു.ഡി.എഫ്. വിജയമാണ് പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളിലെന്നപോലെ ലീഗിന് മന്ത്രിസഭയിൽ പരിഗണന ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Siraj Live










