കേരളത്തിലെ ചൂടിന്റെ കാഠിന്യം താങ്ങാനാവാതെ വന്ന ജനതയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ രോഗികളുടെ സേവനത്തിനായി തണ്ണീര്‍പ്പന്തല്‍ കേന്ദ്രം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഈ സൗകര്യത്തിൽ നിന്നും പ്രയോജനം നേടും. ശ്രീചിത്രയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൽ തണലും കുടിവെള്ളവും ശീതളപാനികളും ലഭ്യമാകും.
ശ്രീചിത്ര സ്റ്റാഫ് യൂണിയന്റെ ഈ നിസ്സ്വാർത്ഥ സംരംഭത്തിന് നേതൃത്വം നൽകിയത് കാർഡിയോളജി വിഭാഗം സീനിയർ പ്രൊഫസർ ഡോ. എസ്. ഹരികൃഷ്ണൻ ആണ്. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മനോജ് കുമാർ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രം ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കും.
Photo and News Source: Kairali News










