പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ മേഖലകളെ കനത്ത തിരിച്ചടിയിലാക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ടുശതമാനം ഈ മേഖലകളിൽ നിന്നാണ്.

ഏകദേശം 40 ദശലക്ഷം പേർ ഈ മേഖലകളിൽ തൊഴിലാളികളായി പ്രവർത്തിക്കുന്നു. കോവിഡിനുശേഷം 2025-ൽ വലിയ വളർച്ച കൈവരിച്ച ഈ മേഖലയ്ക്ക്, യുദ്ധം മൂലം 18,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ട്. യൂറോപ്യൻ സഞ്ചാരികൾ പ്രധാനമായും ഗൾഫ് മേഖലയിലൂടെയാണ് ഇന്ത്യയിലേക്ക് വരുന്നത്.

യുദ്ധം മൂലം വിമാന സർവീസുകൾ തടസ്സപ്പെടുകയും വിദേശ സഞ്ചാരികളുടെ എണ്ണം കുറയുകയും ചെയ്തു. വിമാന ഇന്ധനത്തിന്റെ വില ഉയർന്നതോടെ ടിക്കറ്റ് നിരക്കുകളും കുതിച്ചുയർന്നു. വിമാനങ്ങളുടെ യാത്രസമയം കൂടുകയും, വിമാനക്കമ്പനികളുടെ ചെലവ് 5-40 ശതമാനം വരെ വർദ്ധിക്കുകയും ചെയ്തു.

ഹോസ്പിറ്റാലിറ്റി രംഗത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുകയും രാജ്യത്തെ ടൂറിസം അനുബന്ധ മേഖലകളെ ബാധിക്കുകയും ചെയ്തു. ആഭ്യന്തര സഞ്ചാരികളുടെ വരവ് വർദ്ധിച്ചതിനാൽ പ്രതിസന്ധി തോന്നില്ലെങ്കിലും, വിദേശികളുടെ എണ്ണം കുറയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നമാകും.

Photo and News Source: Dhanam