വറുത്ത റവ, തൈര്, വെള്ളം എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഉപ്പ് ചേർത്ത് 10 മിനിറ്റ് മാറ്റിവയ്ക്കുക. ബീറ്റ്റൂട്ട് പേസ്റ്റ് ഉണ്ടാക്കി, ഇഡ്ഡലി മാവിൽ ചേർക്കുക. പിങ്ക് നിറത്തിലുള്ള മാവ് ലഭിക്കും. വെള്ളം ചേർത്ത് കട്ടി ക്രമീകരിക്കുക. വെളിച്ചെണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച്, ആവിയിൽ വേവിക്കുക. ബീറ്റ്റൂട്ട് ഇഡ്ഡലി പാകമായി. സാമ്പാർ, ചട്ണി എന്നിവയോടൊപ്പം കഴിക്കാം. കുട്ടികൾക്ക് മടി കൂടാതെ കഴിക്കാൻ സാധിക്കുന്ന വിഭവമാണിത്.

Photo and News Source: Kerala Online News