നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. ഒരു ചടങ്ങിൽ ഭക്ഷണം കഴിക്കുന്നതിനിടെ, അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന ചോദ്യം ഷിയാസ് ഉന്നയിച്ചു. ഡയറ്റിലായതിനാൽ ബീഫ് കഴിക്കില്ലെന്ന അനുമോളിന്റെ മറുപടിക്ക്, 'ഡയറ്റാണോ അതോ ബിജെപിയാണോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
വീഡിയോ വൈറലായതോടെ, താരത്തിനെതിരെ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നു. പന്നിയിറച്ചി കഴിക്കുമോ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തി. ഷിയാസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ അസഭ്യവര്ഷം നിറഞ്ഞു. വിവാദം കനത്തതോടെ, താൻ തമാശയായിട്ടാണ് പറഞ്ഞതെന്ന് ഷിയാസ് വ്യക്തമാക്കി.
'ബീഫിന്റെ പേരിൽ രാജ്യത്ത് പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാരാണ്. അനുമോളിന്റെ മറുപടിക്ക് ബിജെപിയില് ചേര്ന്നോ എന്ന് തമാശയായി ചോദിച്ചു. പന്നിയിറച്ചി കഴിക്കരുതെന്ന് വിശുദ്ധ ഖുരാനില് ഉള്ളതുകൊണ്ടാണ് കഴിക്കാത്തത്' എന്നദ്ദേഹം പറഞ്ഞു. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും തന്നെ 'സുഡാപ്പി' എന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും താരം വ്യക്തമാക്കി. അനുമോളിനെ സഹോദരിയെപ്പോലെയാണെന്നും ജാതിയോ മതമോ തങ്ങളുടെ ഇടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാരിന്റെ ശ്രമങ്ങൾക്കിടയിലും കേരളത്തിൽ വര്ഗീയത നടക്കില്ല.
Photo and News Source: Malayali Life



