ഡബ്ലിനിലെ ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് മാസ് സെന്ററിൽ നടക്കുന്ന സംയുക്ത തിരുനാളാഘോഷം, ഗാര്‍ഡിയൻ എയ്ഞ്ചല്‍സ് ദേവാലയത്തിലെ സീറോ മലബാർ ശുശ്രൂഷകളുടെ പത്താം വാർഷികം, ഇടവക ദിനം, മതബോധനദിനം എന്നിവ 2026 മേയ് 1, 2, 3, 4 തീയതികളില്‍ ആചരിക്കപ്പെടും.
വെള്ളിയാഴ്ച മെയ് 1-ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റത്തോടെ തിരുനാളിന് തുടക്കമാകും. അന്ന് അൾത്താര ബാലസംഘ/ഗായകസംഘ ദിനമായും ആഘോഷിക്കപ്പെടും. ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ശനിയാഴ്ച മെയ് 2-ന് വൈകുന്നേരം 6 മണിക്ക് യുവജനദിനമായി ആഘോഷിക്കപ്പെടും. റവ. ഫാ. ജോസഫ് ഓലിയക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടർന്ന് നൊവേനയും.
ഞായറാഴ്ച മെയ് 3-ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മാതൃവേദി/പിതൃവേദി ദിനമായി ആഘോഷിക്കപ്പെടും. ഫാ. വിനു പുളിഞ്ചുവള്ളി മുഖ്യകാര്‍മ്മികനായി തിരുനാള്‍ റാസ നടക്കും. ഫാ. ബൈജു കണ്ണമ്പള്ളിയും ഫാ. ജിൻസ് തോമസ് വാളിപ്ലാക്കലും സഹകരിക്കും.
തിങ്കളാഴ്ച മെയ് 4-ന് പ്രധാന തിരുനാള്‍ ദിനം, ഇടവക ദിനം, മതബോധനദിനം എന്നിവ ആചരിക്കപ്പെടും. ഉച്ചയ്ക്ക് 12.30-ന് ഫാ. രാജേഷ് മേച്ചിറാകത്ത് മുഖ്യകാര്‍മ്മികനായി തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. സഹകര്‍മ്മികരായി ഫാ. സെബാസ്റ്റ്യൻ, ഫാ. ഷിന്റോ തോമസ് ഉണ്ട്. വചന സന്ദേശം, പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയും ഉൾപ്പെടും.
Photo and News Source: Sathyam Online










