തിരുവനന്തപുരത്ത് 15 കോടി രൂപ മതിപ്പുള്ള 83 സെന്റ് ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്നാണ് പരാതി. കിളിമാനൂർ സ്വദേശി കെ. വിശ്വംഭരന്റെ തിരുവനന്തപുരം-കൊട്ടാരക്കര ഹൈവേയിലെ കാരേറ്റ് ടൗണിലുള്ള വസ്തുവാണിത്. ബാങ്കിന്റെ ചതിയില്പ്പെട്ട് കടക്കാരനായ വിശ്വംഭരൻ 14 വർഷത്തെ നിയമ പോരാട്ടത്തിനുശേഷം ഈ ഭൂമി നേടിയിരുന്നു. 2017-ൽ ബാങ്ക് 15 കോടി രൂപ വിലയിട്ടിരുന്നു. ഹൈക്കോടതി വിശ്വംഭരന് ലേലത്തില്‍ പിടിക്കാന്‍ അനുമതി നൽകി.

എന്നാൽ മലപ്പുറം ജില്ലയിലെ ആനപ്പടിക്കൽ ആസാദും കൂട്ടരും കരാർ തയാറാക്കിയെങ്കിലും പണം നല്‍കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല. ആറ്റിങ്ങൽ മുന്‍സിഫ് കോടതി കരാർ രജിസ്റ്റർ ചെയ്യാൻ നിര്‍ദേശിച്ചിട്ടും നടപ്പാക്കാത്തതിനെതിരെ പരാതിയുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായവും സ്വാധീനവും ഉപയോഗിച്ച് ഭീഷണി തുടരുന്നുവെന്നും പരാതിയിൽ പറയുന്നു။

Photo and News Source: Janmabhumi