സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പുതിയ മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ. വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. റോള് നമ്പർ, സ്‌കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തിയതി എന്നിവ നൽകി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫലം പ്രസിദ്ധീകരിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ അപേക്ഷാ പ്രക്രിയകൾ ആരംഭിക്കാൻ സാധിക്കും.

Photo and News Source: Kerala Online News