വാഷിങ്ടണിൽ നിന്നും: മാർപ്പാപ്പക്കെതിരായ പരാമർശത്തിൽ യുഎസിന്റെ പിന്തുണ പ്രഖ്യാപിക്കാത്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ രൂക്ഷമായി വിമർശിച്ചു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മെലോണിയെ ആദ്യം ധൈര്യശാലിയായി കരുതിയിരുന്നെന്നും പിന്നീട് തെറ്റായിരുന്നെന്നും ട്രംപ് പറഞ്ഞു. മാർപ്പാപ്പക്കെതിരായ ട്രംപിന്റെ പരാമർശത്തെ മെലോണി മുൻപേ തന്നെ വിമർശിച്ചിരുന്നു. ട്രംപിന്റെ ആക്രമണത്തിനു മെലോണി ഇനിയും പ്രതികരിച്ചിട്ടില്ല.
ഇറാൻ സംഘർഷത്തിൽ പിന്തുണ നല്കാത്ത രാജ്യങ്ങളുമായുള്ള ബന്ധം തുടരില്ലെന്ന് ട്രംപ് വ്യക്തമാക്കി. കൊറിയർ ഡെല്ല സെറ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. “ഇറാൻ സാഹചര്യത്തിൽ പിന്തുണ നല്കാത്ത രാജ്യങ്ങളും വിമർശിച്ചവരുമായുള്ള ബന്ധം പഴയപടി നിലനിർത്തുകയില്ല. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇനി പഴയപടി ആയിരിക്കില്ല” എന്ന് ട്രംപ് സൂചിപ്പിച്ചു.
പശ്ചിമേഷ്യൻ യുദ്ധം ലോകരാജ്യങ്ങളെ ക്ഷീണിപ്പിക്കുന്ന സാഹചര്യത്തില് ഇറ്റലിയുടെ നിലപാട് ട്രംപിനെതിരെ തിരിയുന്നത് ഗുണകരമല്ലെന്ന് ഭൗമരാഷ്ട്ര വിദഗ്ദ്ധർ വിലയിരുത്തുന്നു. റഫണ്ടർ പ്രതിസന്ധിയും ആഭ്യന്തര പ്രതിസന്ധിയുമുണ്ടായിരിക്കുന്ന ഇറ്റലിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ മെലോണിക്ക് ട്രംപിന്റെ ആക്രമണം ഗുണം ചെയ്യുമെന്ന നിരീക്ഷണവും ഉണ്ട്. യൂറോപ്യൻ രാജ്യങ്ങളെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്നും നിലവിലെ സാഹചര്യം ദൈവനിയോഗമാണെന്നും യൂറോപ്യൻ ഇന്റർനാഷണൽ അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
Photo and News Source: Malayalam Express



