തമിഴ് ചിത്രമായ 'മിസ്റ്റർ എക്സി'യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി മഞ്ജു വാര്യര്‍ നേരിട്ട വെല്ലുവിളികള്‍ പങ്കുവെച്ചു. കഴുത്തിനേറ്റ പരിക്കും ഭക്ഷ്യവിഷബാധയും അവഗണിച്ച് സ്റ്റണ്ട് സീനുകള്‍ പൂര്‍ത്തിയാക്കിയെന്ന് നടി വെളിപ്പെടുത്തി. ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ക്കായി കഠിനമായ തയ്യാറെടുപ്പുകള്‍ നടത്തിയ മഞ്ജു, റിഹേഴ്‌സലിനിടെ കഴുത്ത് ഉളുക്കി. തുടർന്ന് വേദനയോടെ തന്നെ സ്റ്റണ്ട് സീനുകള്‍ ചെയ്തു. തൂത്തുക്കുടിയിലെ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണവിഷബാധയും ബാധിച്ചു.

പരിക്കും വിഷബാധയും ഒരുമിച്ച് അനുഭവിക്കേണ്ടി വന്ന മഞ്ജുവിന് വേദനയുടെ സ്ഥാനം പോലും മനസ്സിലായില്ല. എങ്കിലും ചിത്രത്തിന്റെ ആവശ്യത്തിനായി തന്റെ സാഹസികത നിലനിർത്തി.

Photo and News Source: Malayali Life