തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫല പ്രഖ്യാപനം മെയ് മൂന്നാം വാരത്തേക്ക് നീട്ടിവെച്ചിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇത് പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി. ഫലം മെയ് മൂന്നാം വാരവും ഹയർ സെക്കണ്ടറി ഫലം മെയ് 25-നും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 16 മുതൽ ആരംഭിക്കും. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ യുഎഇയിലെ ഏഴ് കേന്ദ്രങ്ങളിലെ പരീക്ഷകൾ റദ്ദാക്കിയിരുന്നു.
എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ ഫലം മോഡൽ പരീക്ഷ, പാദവാർഷിക പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലും ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ഫലം ഒന്നാം വർഷ തിയറി പരീക്ഷ മാർക്കിന്റെ അടിസ്ഥാനത്തിലും നൽകും. തൃപ്തിയില്ലാത്തവർക്ക് മെയ് അവസാനം സപ്ലിമെന്ററി പരീക്ഷ എഴുതാം.
Photo and News Source: Sathyam Online



