ഡേറ്റിംഗ് ആപ്പുകളില്‍ ഇപ്പോള്‍ തൊഴിൽ അന്വേഷണം നടക്കുന്നതായി ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തൊഴിലില്ലായ്മയെത്തുടര്‍ന്ന് യുവാക്കള്‍ പരമ്പരാഗത ജോലി അന്വേഷണ രീതികളെ മറികടന്ന് ഡേറ്റിംഗ് ആപ്പുകളെ തൊഴില്‍ കണ്ടെത്താനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു.

16 മുതൽ 24 വരെ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിലധികമാണെന്നാണ് കണക്കുകൾ. പ്രതിദിനം നൂറുകണക്കിന് അപേക്ഷകൾ അയച്ചിട്ടും മറുപടി ലഭിക്കാത്ത യുവാക്കള്‍, ഡേറ്റിംഗ് ആപ്പുകളിലൂടെ വേഗത്തിലും കൂടുതലായും മറുപടി ലഭിക്കുന്നതായി പറയുന്നു. ലിങ്ക്ഡ് ഇന്‍ പോലുള്ള പ്രൊഫഷണല്‍ പ്ലാറ്റ്ഫോമുകളെക്കാള്‍ ഡേറ്റിംഗ് ആപ്പുകളില്‍ കൂടുതൽ സഹായം ലഭിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു.

പ്രണയ താല്‍പ്പര്യങ്ങള്‍ക്കുപകരം വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും പ്രൊഫൈലുകളില്‍ ഉയർത്തിക്കാട്ടുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തിയുടെ സഹായത്തോടെ സ്വപ്ന കമ്പനിയില്‍ ജോലി നേടിയ സംഭവങ്ങളും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളിലെ അവഗണനയെക്കാള്‍ മാന്യമായ പെരുമാറ്റം ഡേറ്റിംഗ് ആപ്പുകളില്‍ ലഭിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.

Photo and News Source: Dhanam