വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡിജി ഷിപ്പിങ് അധികൃതർ തടഞ്ഞിട്ട വിദേശ എണ്ണക്കപ്പലായ എം.വി. സോളിസിന് കേരളാ മാരിടൈം ബോർഡ് താത്കാലിക പ്രവർത്തനത്തിന് 12,000 ലിറ്റർ ഡീസൽ എത്തിച്ചു നൽകി.
വിദേശ കപ്പലിന്റെ ഡീസൽ തീർന്നതിനെത്തുടർന്ന് എൻജിനുകൾ പ്രവർത്തിക്കുന്നില്ലെന്നും ഒഴുകിപ്പോകുമെന്ന ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടർന്ന് 19-ന് 10,000 ലിറ്റർ ഡീസൽ എത്തിച്ചെങ്കിലും മുഴുവൻ പ്രവർത്തനത്തിന് 1.25 ലക്ഷം ലിറ്റർ ആവശ്യമെന്ന് ക്യാപ്റ്റൻ അറിയിച്ചു.
ബുധനാഴ്ച 12,000 ലിറ്റർ ഡീസൽ നൽകിയതായി മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ വിനുലാൽ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ബാക്കി ഡീസൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗതിയിലുണ്ടായ അപകടത്തിൽ രണ്ടുപേർ കാണാതായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 7-ന് കന്യാകുമാരിക്കടുത്ത് ഈ കപ്പൽ ഒരു ട്രോളർ ബോട്ടിനെ ഇടിച്ച് രണ്ടായി പിളർത്തിയിരുന്നു.
Photo and News Source: Mathrubhumi








