കേരള മീഡിയാ അക്കാദമിയുടെ കൊച്ചി സെന്ററിൽ മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് സ്പോട്ട് അഡ്മിഷന് തുറന്നു. സിനിമ, ടെലിവിഷൻ മേഖലയിൽ ക്യാമറ പ്രവർത്തനത്തിൽ താല്പര്യമുള്ളവർക്ക് ഈ അവസരം. പ്ലസ് ടു യോഗ്യത മാത്രം. പ്രായപരിധിയില്ല. രണ്ടര മാസം നീണ്ടുനിൽക്കുന്ന കോഴ്‌സിൽ തിയറി, പ്രാക്ടിക്കൽ പരിശീലനം. ഫീസ് 25,000 രൂപ. 25 സീറ്റുകളിലേക്ക് പ്രവേശനം. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സഹായത്തോടെ തയ്യാറാക്കിയ പാഠ്യപദ്ധതി.
ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം എന്നിവയിൽ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം. മേയ് 4-നകം അപേക്ഷിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം നേരിട്ടെത്തി അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് 9447607073, 0484-222275 എന്നീ ഫോണുകളിൽ ബന്ധപ്പെടാം. വെബ്സൈറ്റ്: www. kma. ac. in
Photo and News Source: Siraj Live










