തിരുവനന്തപുരം പോത്തൻകോട് ചന്തവിളയിൽ വയോധികയായ ലീല (62) വീട്ടിൽ കിടന്നുറങ്ങുകയായിരുന്നപ്പോൾ അർധരാത്രിയിൽ ഒരുസംഘം ആക്രമിച്ചു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികൾ ലീലയെ കമ്പിവടികൊണ്ട് ശരീരമാസകലം മർദിച്ചു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ലീലയുടെ ചെറിയ കടയും തകർക്കുകയും പച്ചക്കറികൾ മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. വെളുപ്പിന് ഒരു മണിയോടെയായിരുന്നു അക്രമം. പരിക്കേറ്റ ലീല വെളുപ്പിന് അഞ്ചുമണിയോടെ വഴിയിൽ എത്തി. അയൽവാസികളുമായി തർക്കമുണ്ടായിരുന്ന ലീല, ഇന്നലെ ഒരു സ്ത്രീയെ തടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
പോത്തൻകോട് പോലീസ് ഇതിനെത്തുടർന്ന് കേസ് എടുത്ത് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.
Photo and News Source: Mathrubhumi









