ബോളിവുഡ് ചലച്ചിത്രമേഖലയിലെ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത് നടൻ അന്നു കപൂറിന്റെ വെളിപ്പെടുത്തൽ. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില പുരുഷ താരങ്ങൾ നിയന്ത്രണം വിട്ടുപെരുമാറുന്നതായി അദ്ദേഹം വെളിപ്പെടുത്തി. സംവിധായകൻ കട്ട് പറഞ്ഞാലും ഈ നടന്മാർ ഇത്തരം രംഗങ്ങൾ നിർത്താതെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ചില താരങ്ങൾ ഇന്റിമേറ്റ് രംഗങ്ങളെ ബോധപൂർവം മുതലെടുക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അദ്ദേഹം നേരിട്ടുകണ്ട ഒരു സംഭവത്തിൽ, ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സംവിധായകൻ സീൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നടൻ നിർത്തിയില്ല. ഒടുവിൽ നടി കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നു. ആ നടിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല. സംഭവത്തിൽ ഉൾപ്പെട്ട നടീനടന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

അന്നു കപൂർ ഈ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: താൻ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് പ്രൊഫഷണലായിരിക്കുമെന്നും, ഒപ്പമുള്ള നടിക്ക് അസ്വസ്ഥതയുണ്ടോ എന്ന് മാത്രം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ അവരെ അസ്വസ്ഥരാക്കുമെന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Newsthen