ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡറും ഒപ്പം നാലുപേർ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ ഒരു കുട്ടിയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. കാറിനുനേരെയുള്ള ഡ്രോൺ ആക്രമണമായിരുന്നു സംഭവം. ഗാസയിലെ പ്രതിരോധ ഏജൻസി ആറുപേർക്ക് പരിക്കേറ്റതായി അറിയിച്ചു.

ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ ഒമ്പതുകാരൻ മകൻ സലാഹും കൊല്ലപ്പെട്ടതായി ഗാസയിലെ സുരക്ഷാവൃത്തങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട മറ്റുരണ്ടുപേരെക്കുറിച്ച് വ്യക്തതയില്ല. ഭീകരർക്കെതിരെയുള്ള നടപടിയാണിതെന്ന് ഇസ്രയേൽ വൃത്തങ്ങൾ അവകാശപ്പെടുന്നു.

ഒക്ടോബർ മുതൽ വെടിനിർത്തൽ പ്രാബല്യത്തിലാണെങ്കിലും ഗാസയിലെ ആക്രമണങ്ങൾ തുടരുകയാണ്. ഹമാസും ഇസ്രയേലും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചു എന്നാരോപിച്ചു കൊണ്ടിരിക്കുന്നു. ദിനേന നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ തകർത്തുകൊണ്ടിരിക്കുകയാണ്.

Photo and News Source: Newsthen