ന്യൂഡൽഹിയിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളുടെ പത്താം ദിവസത്തെ വാദം സുപ്രീം കോടതിയിൽ തുടർന്നു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് അവതരിപ്പിച്ചു. പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദത്തിനുശേഷം സംസ്ഥാന സർക്കാരിന്റെ നിലപാടുമായിരിക്കും തുടർന്ന്.
ശബരിമലയിലേക്ക് സംസ്ഥാന സർക്കാർ ഒളിച്ചു കടത്തിയ ബിന്ദു അമ്മിണിയും കനക ദുർഗയുമായി ബന്ധപ്പെട്ട് ഹാജരായ ഇന്ദിര ജെയ്‌സിംഗ്, ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പത്തിൽ ശബരിമലയിൽ പോയിരുന്നുവെന്നും കോടതിയിൽ വെളിപ്പെടുത്തി. ശബരിമലയിൽ പോയതിനെ തുടർന്ന് ബിന്ദു അമ്മിണി ആൾക്കൂട്ട ആക്രമണത്തിനും കേരളം വിട്ടുപോകാനും നിർബന്ധിതയായെന്നും അവർ വാദിച്ചു.
പരിഷ്കാരത്തിന്റെ പേരിൽ മതത്തിന്റെ അന്തസ്സിനെ ഇല്ലാതാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Photo and News Source: Janam TV










