മഞ്ഞൾ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. പോഷകസമൃദ്ധമായ ഇത് ആയുർവേദത്തിൽ പ്രതിരോധ മരുന്നുകളുടെ പ്രധാന ഘടകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കൊഴുപ്പ് നിയന്ത്രിക്കുന്നതിലും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണകരമാണ്. മുഴകൾക്കുള്ളിൽ പുതിയ രക്തക്കുഴലുകൾ രൂപപ്പെടുന്നത് തടയാനും കഴിവുണ്ട്. കുടലിലെ പുഴുക്കളെയും കൃമികളെയും നശിപ്പിക്കാൻ ഫലപ്രദമാണ്. എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഉപകാരപ്രദമാണ്.
പിത്താശയ സംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കുന്നു. പണ്ടുകാലം മുതൽ നാട്ടിൻപുറങ്ങളിൽ പച്ചമഞ്ഞൾ പുഴുങ്ങി ഉണക്കി സൂക്ഷിച്ചിരുന്നു. ഇന്ന് പൊടിരൂപത്തിൽ വിപണിയിൽ ലഭ്യമാണ്. എന്നാൽ, മായം കലർന്ന പൊടികൾ ഒഴിവാക്കണം. മുഖക്കുരു, കണ്ണിന് കീഴെയുള്ള പാടുകൾ, വരണ്ട ചർമ്മം, സ്ട്രെച്ച് മാർക്കുകൾ എന്നിവ പരിഹരിക്കാൻ ഏറ്റവും ഫലപ്രദമാണ്.
Photo and News Source: Kerala Online News









